സംസ്ഥാനത്തിൻ്റെ പരിമിതികളിൽ നിന്ന് പുനരധിവാസം പൂർത്തിയാക്കും; എംവി ഗോവിന്ദൻ
ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്.സംസ്ഥാനത്തിൻ്റെ പരിമിതികളിൽ നിന്ന് പുനരധിവാസം പൂർത്തിയാക്കുക തന്നെ ചെയ്യും, രാഷ്ട്രീയ കാരണം കൊണ്ട് കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.