പി വി അൻവറിന് പിന്നിൽ അധോലോക സംഘങ്ങളാണെന്ന് പി ശശി
പി വി അൻവറിന് പിന്നിൽ അധോലോക സംഘങ്ങളാണെന്ന് പി ശശി.സർക്കാരിന്റെ നീക്കങ്ങളിൽ ഈ അധോലോക സംഘങ്ങൾ അസ്വസ്ഥരാണ്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള ആക്രമണമെന്നും പി ശശി പറഞ്ഞു.പി വി അൻവറിനെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്തത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. മുഖ്യമന്ത്രിയെ ആക്രമിക്കുക, അദ്ദേഹത്തിന്റെ കുടുംബത്തെ ആക്രമിക്കുക എന്നിവയാണ് അൻവറിന്റെ ലക്ഷ്യം. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനും നിലനിൽപ്പിന്റെ ഭാഗമായുമാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത്. രാഷ്ട്രീയമായി അധ:പതിച്ചു കഴിഞ്ഞാല്‍ പിന്നെ വ്യക്തിപരമായ ആക്ഷേപം നടത്തി മാത്രമേ നിലനില്ക്കാന് കഴിയൂ എന്ന ശ്രമമാണ് പി വി അന്‍വര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പി ശശി പറഞ്ഞു.