കാർ ഇടിച്ചു തെറിച്ചുവീണ നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറിയിറങ്ങി
സൈക്കിളില്‍ കാർ ഇടിച്ചു, തെറിച്ചുവീണ നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറിയിറങ്ങി. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. അയാന്‍ഷ് യാദവിനാണ് പരിക്കേറ്റത്.
വീണ കുട്ടി നടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാലിന് പരിക്കേറ്റതിനാല്‍ കുട്ടി താഴെയിരിക്കുകയായിരുന്നു. അതേസമയം പ്രതികള്‍ മനപ്പൂര്‍വമാണ് കുട്ടിക്ക് മുകളിലൂടെ കാര്‍ ഓടിച്ചുകയറ്റിയതെന്നാണ് അയാന്‍ഷിന്റെ അമ്മയുടെ ആരോപണം. സൈക്കിളിന് തകരാറുള്ളതിനാല്‍ മുന്നോട്ട് നീങ്ങാനാകാതെ റോഡില്‍ നില്‍ക്കുകയായിരുന്നു കുട്ടി. റോഡില്‍ നിന്ന് മാറാന്‍ യുവതി കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന് സൈക്കിള്‍ ചലിപ്പിക്കാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് പ്രതികള്‍ കാര്‍ കയറ്റിയതെന്നും അമ്മ പറഞ്ഞു.