കൊലപാതകം; പുള്ളിപ്പുലിക്ക് ജീവപര്യന്തം
നരഭോജി പുള്ളിപ്പുലിക്ക് ആദ്യമായി ശിക്ഷ വിധിച്ച് ഗുജറാത്ത് സർക്കാർ. മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് പേരെ കൊന്ന പുള്ളിപ്പുലിയെയാണ് പുനരധിവാസ കേന്ദ്രത്തില്‍ ‘ജീവപര്യന്തം തടവിന് ‘ പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. മാണ്ഡ്വിയില് നിന്നാണ് പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടിയത്. ഒരാഴ്ച നീണ്ട ശ്രമത്തിനൊടുവിലായിരുന്നു പുലിയെ പിടികൂടിയത്.
ജീവിച്ചിരിക്കുന്ന അത്ര കാലം പുള്ളിപ്പുലിയെ സാങ്ഖാവിലെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനവാസ മേഖലയിലെത്തുന്ന പുലിയുടെ ആക്രമണം തുടര്‍ക്കഥയാക്കിയിരുന്നു. ഇതോടെയാണ് പുള്ളിപ്പുലിയെ ജീവപര്യന്തം തടവിലാക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചത്.