കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ക്രൂരത; കെ സി വേണുഗോപാല്‍

0

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റം ക്രൂരതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.വയനാട് വിഷയത്തിൽ വേണ്ടത് എന്തെങ്കിലും ഒരു ഔദാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. 1500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തോട് എസ്ഡിആര്‍എഫ് ഫണ്ടിലെ ബാക്കിയുള്ള തുക ഉപയോഗിച്ചോളു എന്ന് പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ലെവല്‍ ത്രീ ഗ്രേഡ് ദുരന്തമായി പ്രഖ്യാപിച്ചാല്‍ സഹായിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. ഇത് കേരളം പിടിച്ചു വാങ്ങണം. അതിന് എല്ലാം മറന്ന് ഒറ്റക്കെട്ടായി സംസ്ഥാനം പോരാടണമെന്നാണ് കോണ്‍ഗ്രസിന്റെ വ്യക്തമായ അഭിപ്രായംഎന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *