ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് ‘രാഗലയം’ ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം ജില്ലാ സ്പെസിഫിക്ക് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി രൂപീകരിച്ച ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് ‘രാഗലയം’ കെ.വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ദൈവതുല്യമായ ശേഷിയുള്ളവരാണെന്ന് തെളിയിക്കുന്നതാണ് രാഗലയത്തിന്റെ പ്രവർത്തനങ്ങളെന്ന് എം എൽ എ പറഞ്ഞു. ചിട്ടയായ പരിശീലനവും ഇടപെടലുകളും നൽകിയാൽ ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് ഉയർത്താനാകും. ഇതിന് ഉദാഹരണമാണ് രാഗലയം സംഗീതട്രൂപ്പും ഇൻക്ലൂസീവ് സ്പോർട്ട്സ് മീറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ കണ്ണൂർ ഡി.ഡി.ഇ ബാബു മഹേശ്വരി പ്രസാദ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. രാഗലയം ട്രൂപ്പിന്റെ എംബ്ലം അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, സന്തോഷ് കീഴാറ്റൂർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ലോഗോ രൂപകൽപ്പന ചെയ്ത കെ ഷിബിനെ ആദരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 19 കുട്ടികളാണ് ട്രൂപ്പിലുള്ളത്. പരിപാടിയുടെ ഭാഗമായി രാഗലയം ട്രൂപ്പിന്റെ സംഗീതപരിപാടി അരങ്ങേറി. സംസ്ഥാന കായികമേളയിൽ മികച്ച പ്രകടനം നടത്തിയ ഇൻക്ലൂസീവ് സ്പോർട്ട്സ് ടീമംഗങ്ങളെയും പരിപാടിയിൽ അനുമോദിച്ചു.

വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ഇ.ആർ ഉദയകുമാരി, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ.സി വിനോദ്, ഡി.പി.ഒമാരായ ഡോ പി.കെ സബിത്ത്, രാജേഷ് കടന്നപ്പള്ളി, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ സുരേന്ദ്രൻ, കണ്ണൂർ ഡി.ഇ.ഒ. കെ.പി നിർമല, കണ്ണൂർ നോർത്ത് എ.ഇ.ഒ ഒ.സി പ്രസന്ന, എസ്.വൈ ഷൂജ, രാഗലയം ട്രൂപ്പിന്റെ മുഖ്യ പരിശീലകൻ പ്രമോദ് ജി ഗോവിന്ദ്, ഇൻക്ലൂസീവ് സ്പോർട്സ് എസ്.ആർ.ജി. വി.വി നിഷ, രാഗലയം ട്രൂപ്പംഗമായ കെ അനന്യ, ഇൻക്ലൂസീവ് സ്പോർട്സ് ടീം ക്യാപ്റ്റൻ ആൽബിൻ രാജ് എന്നിവർ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം ‘രാഗലയം’ ട്രൂപ്പിന്റെ സംഗീത പരിപാടി അരങ്ങേറി.