രാജസ്ഥാനിലെ സംഘർഷത്തിൽ 60 പേർ അറസ്റ്റിൽ
രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ സംഘർഷത്തിൽ 60 പേരെ അറസ്റ്റ് ചെയ്തു.ടോങ്ക് ജില്ലയിലെ സംരവത ഗ്രാമത്തിലെ പോളിങ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ദിയോലി-ഉനിയാര അസംബ്ലി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്ഡിഎം) അമിത് ചൗധരിയെ പോളിങ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിലാണ് അറസ്റ്റ്.
എസ്ഡിഎം 3 പേരെ വോട്ട് ചെയ്യാൻ അനുവദിച്ചതിൽ ദുരൂഹത ആരോപിച്ചായിരുന്നു മർദ്ദനം. തുടർന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നരേഷ് മീണയുടെ അനുയായികളും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ അക്രമവും തീവെപ്പും ഏറ്റുമുട്ടലും ഉണ്ടായി.