കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

കണ്ണൂർ സർവകലാശാലയിൽ സ്ഥിരം അധ്യാപക തസ്‌തികകളിൽ 32 ഒഴിവുകൾ  

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ സ്ഥിരം അദ്ധ്യാപക തസ്തികകളിലേക്ക് നവംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രൊഫസർ -2, അസോസിയേറ്റ് പ്രൊഫസർ – 12, അസിസ്റ്റൻറ് പ്രൊഫസർ – 18 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകളുടെ പ്രിന്റൗട്ടുകൾ അനുബന്ധ രേഖകൾ സഹിതം നവംബർ 29 വൈകീട്ട്   5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കുന്നതാണ്. വിശദമായ വിജ്ഞാപനത്തിനായി കണ്ണൂർ സർവകലാശാല വെബ്സൈറ്റ്  (www.kannuruniversity.ac.in) സന്ദർശിക്കുക.

ഹാൾ ടിക്കറ്റ്

നവംബർ 20ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (റെഗുലർ – 2022 അഡ്മിഷൻ) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളും സർവകലാശാലാ വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ( റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ രജിസ്ട്രേഷൻ

തളിപ്പറമ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസിയിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2024, എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷകൾക്ക് നവംബർ 13 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ പി ജി – പ്രൈവറ്റ് രജിസ്ട്രേഷൻ (അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി- 2020-22 അഡ്മിഷൻ റെഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2023, പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവക്കുള്ള അപേക്ഷകൾ നവംബർ 23 വരെ സ്വീകരിക്കുന്നതാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *