ഓടയിൽ ഗർഭിണി വീണ സംഭവം: അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശം

0

ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണ സംഭവം. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രന് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിർദ്ദേശം. തിങ്കളാഴ്ച നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തും.ഈ വ്യാഴാഴ്ച രാത്രിയായിരുന്നു നാലു മാസം ഗർഭിണിയായ യുവതി അപകടത്തിൽപ്പെട്ടത്. ഓടയ്ക്ക് അപ്പുറമുള്ള കടയിൽ വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പലക തകർന്നു ഓടയിലേക്ക് വീഴുകയായിരുന്നു. അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതോടെ ഓടയ്ക്ക് മുകളിൽ സ്ലാബ് സ്ഥാപിച്ചു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *