രാഷ്ട്രീയം അവസാനിപ്പിക്കാം: തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച് പി പി ദിവ്യ

0

എഡിഎമ്മിന്റെ മരണത്തിൽ തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച് പി പി ദിവ്യ. ഇന്നലെയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. അതിന് പിന്നാലെയാണ് നേതാക്കള്‍ ദിവ്യയെ ബന്ധപ്പെട്ടത്.തരംതാഴ്ത്തുന്ന നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേൾക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേതാക്കളെ അറിയിച്ചു. ബ്രാഞ്ചിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ല. അങ്ങനെയെങ്കിൽ രാഷ്ട്രീയം പ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറെന്ന് ദിവ്യ നേതൃത്വത്തെ അറിയിച്ചു. അന്വേഷണം ശരിയായി നടക്കണമെന്നും ദിവ്യ മുതിർന്ന നേതാക്കളോട് ഫോണിൽ ആവശ്യപ്പെട്ടു.

About The Author

Leave a Reply

Your email address will not be published. Required fields are marked *