കള്ളപണം; വാർത്ത ചോർന്നത് നാല് പേരിൽ നിന്നാണെന്നാണ് എ എ റഹീം എം പി
കോൺഗ്രസിന് കള്ളപണം വരുന്നു എന്ന വാർത്ത ചോർന്നത് ഹോട്ടൽ മുറിയിലുണ്ടായിരുന്ന നാല് പേരിൽ നിന്നാണെന്നാണ് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം എം പി. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, വി.കെ. ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവരടങ്ങുന്ന നാല് പേരിൽ മാത്രമാണ് ഈ രഹസ്യ ഇടപാട് നടന്നതെന്നും, ഇവരിൽ നിന്നൊരാളിൽ നിന്നാണ് വിവരം വെളിയിൽ പോയതെന്നും റഹീം കൂട്ടിചേർത്തു.