കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

മലയാളികൾ ഒരിക്കലും ഭാഷാ മൗലികവാദികൾ ആയിരുന്നില്ല : അശോകൻ ചരുവിൽ

കണ്ണൂർ സർവകലാശാല 2024 നവംബർ ഒന്നുമുതൽ വിവിധ കാമ്പസുകളിലായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം താവക്കര  സർവകലാശാല ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മലയാളികൾ ഒരിക്കലും ഭാഷാ മൗലികവാദികളായിരുന്നില്ല. എന്നാൽ ഭാഷയെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും ഭാഷ ശുദ്ധമായിരിക്കണം എന്ന മൗലികതയിലേക്ക് എത്തിച്ചേരാറുണ്ട്. മലയാള ഭാഷയിൽ മുൻപ് തന്നെ സംസ്കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനം ഉണ്ടായിട്ടുണ്ട്. പിൽകാലത്ത് ഇംഗ്ലീഷ് അടക്കമുള്ള വിദേശഭാഷകളുടെ സ്വാധീനവും ഉണ്ടായി.  ഭാഷക്ക് ഒരു ഘടനയും വ്യാകരണവും ഉണ്ടാവണം. എന്നാൽ അത് വെള്ളം കടക്കാത്ത അറയിൽ സംരക്ഷിക്കപ്പെടേണ്ട ഒന്നല്ല. അത് വളർന്നു വികസിക്കേണ്ടതാണ്. ഈ സ്വീകാര്യതയാണ് ഇംഗ്ലീഷ് ഭാഷയുടെ വികാസത്തിന് കാരണം. വിജ്ഞാനം ആർജിക്കുന്നതിൽ മാതൃഭാഷ ഒരു കുട്ടിയെ എത്രകണ്ട് സഹായിക്കുന്നു എന്നതാണ് പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ സർവകലാശാല സിണ്ടിക്കേറ്റ് അംഗവും ഭരണ ഭാഷാസമിതി അധ്യക്ഷയുമായ ഡോ. സജിത പി.കെ.യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സിണ്ടിക്കേറ്റ് അംഗം. ശ്രീ.പ്രമോദ് വെള്ളച്ചാൽ, സെനറ്റ് അംഗം ശ്രീ.സാജു പി.ജെ, സർവകലാശാല യൂണിയൻ ചെയർ പേഴ്‌സൺ കുമാരി ആര്യ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ പ്രൊഫ.ജോബി കെ. ജോസ് സ്വാഗതവും ജോയിന്റ് രജിസ്ട്രാർ ശ്രീ.ആർ.കെ.വിജയൻ നന്ദിയും പറഞ്ഞു. സാഹിത്യ അക്കാദമി വയലാർ അവാർഡ് ജേതാവായ ശ്രീ.അശോകൻ ചരുവിലിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കാമ്പസുകളിൽ നിന്നെത്തിയ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

അസിസ്റ്റന്റ് പ്രൊഫസർ – നിയമനം 

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്ക്  ദിവസവേതന/ മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ 55% മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരിൽ നിന്നുംഅപേക്ഷക്ഷണിക്കുന്നു. Ph.D/NET/അനുബന്ധ വിഷയങ്ങളിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾ ഉള്ളവർക്ക് മുൻഗണന

ഈ നിയമനം റഗുലർ ഇൻറർവ്യൂ  പ്രകാരം സ്ഥിര നിയമനം/ കരാർ നിയമനം നടക്കുന്ന തീയതി വരെയോ അല്ലെങ്കിൽ 2025 ഏപ്രിൽ 15വരെയോ മാത്രമായിരിക്കും  യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി &മൈക്രോബയോളജി വകുപ്പിൽ 11.11.2024തിങ്കൾ രാവിലെ 10: 30ന്  മുൻപായി ഹാജരാകുവാൻ അറിയിക്കുന്നു . ഫോൺ: 9446870675.

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ  മൂന്ന്, അഞ്ച്  സെമസ്റ്റർ എം.കോം ( 5 ഇയർ ഇന്റഗ്രേറ്റഡ്)    (സി.ബി.സി.എസ്.എസ്-റെഗുലർ/ സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ്), നവംബർ  2024  പരീക്ഷകൾക്ക് പിഴയില്ലാതെ 2024 നവംബർ 15 മുതൽ 19 വരെയും പിഴയോടുകൂടെ നവംബർ 20 ന്   വൈകുന്നേരം 5 മണി വരെയും  അപേക്ഷിക്കാം.

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ ധർമശാല ക്യാമ്പസിലെ   ബി.എഡ് സെന്ററിൽ    കോമേഴ്സിൽ പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത  ഒരു ഒഴിവിലേക്ക് പ്രവേശനത്തിനായി നവംബർ  പതിനൊന്നിന് രാവിലെ പത്തു മണിക്കു സ്പോട്ട് അഡ്മിഷൻ നടത്തുന്നു.എം.കോം. ബിരുദമാണ് യോഗ്യത.  താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കുക. ഫോൺ: 9947988890

പ്രായോഗിക പരീക്ഷകൾ 

മൂന്നാം സെമസ്റ്റർ ബി. എഡ് (റഗുലർ / സപ്ലിമെന്ററി) നവംബർ  2024  പ്രായോഗിക പരീക്ഷകൾ 14.11.2024 മൂതൽ  26.11.2024  വരെയുള്ള തീയതികളിൽ  നടക്കുന്നതാണ്.  ടൈം ടേബിൾ  സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു                                                           

പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ , നവംബർ   18  ന്  നടത്താൻ നിശ്ചയിച്ചിരുന്ന   ഏഴാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2024 പരീക്ഷകൾ നവംബർ 19 ന് നടക്കുന്ന വിധം പുനഃ ക്രമീകരിച്ചു

പരീക്ഷാ വിജ്ഞാപനം

ഒന്നാം സെമസ്റ്റർ ബി എസ് സി  ഹോണേഴ്‌സ് ഇൻ മാത്‍സ്  (സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക് 08.11.2024 മുതൽ12.11.2024 വരെ പിഴയില്ലാതെയും 13.11.2024 വരെ പിഴയോടുകൂടിയും  അപേക്ഷിക്കാവുന്നതാണ് .പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്          

About The Author

Leave a Reply

Your email address will not be published. Required fields are marked *