വെരിക്കോസ് വെയിനിന് നൂതന ചികിത്സ; കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
വെരിക്കോസ് വെയിനിനുള്ള അതിനൂതന ശസ്ത്രക്രിയ ഇതര ചികിത്സാ രീതിയായ വെനാസീല്‍ (ഗ്ലൂ തെറാപ്പി) അനുയോജ്യമായ രോഗികള്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനറല്‍ ലാപ്പറോസ്‌കോപ്പിക് ആന്റ് തൊറാക്കോസ്‌കോപ്പിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അസുഖബാധിതനായ ധമനിയിലേക്ക് പ്രത്യേക ഗ്ലൂ കടത്തിവിട്ട് രക്തപ്രവാഹത്തെ ഇതര ധമനികളിലേക്ക് വഴിതിരിച്ച് വിടുകയും, രക്തയോട്ടം നിലയ്ക്കുന്നതോടെ അസുഖബാധിതനമായ ധമനികള്‍ വീക്കവം തടിപ്പും കുറഞ്ഞ് പഴയ അവസ്ഥയിലെത്തുകയും ചെയ്യുന്ന രീതിയാണ് വെനാസീല്‍. വളരെ നേര്‍ത്ത ഒരു നീഡിലിന്റെ സഹായത്തോടെയാണ് വെനാസീല്‍ ചെയ്യുന്നത്. അതിനാല്‍ വലിയ മുറിവ് സൃഷ്ടിക്കപ്പെടേണ്ടി വരുന്നുമില്ല.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടറുടെ പരിശോധന തികച്ചും സൗജന്യമാണ്. ഇതിന് പുറമെ ലാബ്-റേഡിയോളജി പരിശോധനകള്‍ക്ക് 20% ഇളവും ലഭ്യമാകും. വെനാസീലിന് അനുയോജ്യമാണ് എന്ന് ഡോക്ടര്‍ വിലയിരുത്തുന്ന രോഗികള്‍ക്ക് പ്രൊസീജ്യറിനും പ്രത്യേക ഇളവ് ലഭ്യമാകും. നവംബര്‍ 1 മുതല്‍ 20 വരെ നടക്കുന്ന ക്യാമ്പിന്റെ ആനുകൂല്യങ്ങള്‍ ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് ലഭ്യമാകും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക: +91 6235000570.