അഭിനയത്തിന് അനുമതിയില്ല; സുരേഷ് ഗോപിയോട് മന്ത്രി പദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ നിർദേശം
സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല.നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയോട് മന്ത്രി പദവിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നിർദേശം നൽകിയതായാണ് വിവരം.മണ്ഡലത്തിലും ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കൾ നിർദേശിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ സുരേഷ് ഗോപി ഏറ്റെടുത്ത സിനിമകൾ തുടരാനാകില്ലെന്നാണ് സുചന. അഭിനയം തുടരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.