സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി

0

സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി. മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് റദ്ദാക്കിയത്. 140 കിലോമീറ്ററിലധികം ദൂരത്തേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുടമകൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സ്കീമിന് രൂപംനൽകിയാൽ ഒരു വർഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. അതുണ്ടായില്ല എന്നതിനാൽ സ്കീം നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്. 2020 സെപ്റ്റംബർ 14-നാണ് KSRTC ക്ക് ഏറെ ഗുണകരമായ സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *