പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം പുരോഗമിക്കുന്നു
പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം പുരോഗമിക്കുന്നു.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദം കേൾക്കുന്നത്.എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് പി പി ദിവ്യ. എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി കോടതിയിൽ വാദിച്ചത്.നവീൻ ബാബു തന്റെയടുത്തുവന്ന് കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴിയുടെ വിശദാംശങ്ങൾ പരിശോധിക്കണമെന്നും എഡിഎം തെറ്റു പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി അല്ലാതെ മറ്റെന്താണ് അർത്ഥമെന്നും ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ വാദിച്ചു. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ അഭിഭാഷകൻ വാദം തുടങ്ങിയത്.