കൊടകര കുഴൽപ്പണ കേസ്; പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി തിരൂർ സതീഷ്
കൊടകര കുഴൽപ്പണ കേസിൽ പറഞ്ഞതെല്ലാം സത്യങ്ങളാണെന്നും,പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും തിരൂർ സതീഷ്. പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണെന്ന് സതീഷ് വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തും. പാർട്ടിക്ക് നല്ല നേതൃത്വം വേണം. ആരോപണങ്ങൾക്ക് ഇതുവരെ പാർട്ടി നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. പകരം വ്യക്തിഹത്യ നടത്തുന്നുവെന്ന് സതീഷ് പറയുന്നു. തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞതിന് പിന്നിൽ ലക്ഷ്യങ്ങളില്ല. സംഘടനയെ ദുർബലപ്പെടുത്തുന്നതിനോ പ്രതിരോധത്തിലാക്കാനോ അല്ല. സത്യങ്ങൾ വിളിച്ച് പറയാൻ പ്രത്യേക സമയങ്ങളില്ല. മനസ് പാകപ്പെട്ടെന്ന് ബോധ്യമായപ്പോൾ തുറന്നുപറയുമെന്ന് സതീഷ് പറയുന്നു.