തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീ പിടിയിൽ
തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച സ്ത്രീ പിടിയിൽ. തമിഴ്നാട് സ്വദേശി സംഗീതയാണ് പിടിയിലായത്. തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മധുരയിൽ വച്ചാണ് സംഗീതയെ പിടികൂടിയത്. തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപമുള്ള അറഫാ മെഡിക്കല്‍സില്‍ വെച്ച് ഒക്ടോബർ 24 ന് ഉച്ചക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്നിയൂര്‍ കണ്ണങ്കീല്‍ ഫായിസയുടെ മകള്‍ ഫെല്ലയുടെ കഴുത്തിലെ മാല തലവേദനയുടെ ഗുളിക വാങ്ങാനെന്ന വ്യാജേന എത്തി രണ്ടംഗ സംഘം മോഷ്ടിക്കുകയായായിരുന്നു
പോലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.ഉടൻ അന്വേഷണം തുടങ്ങിയെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു. ശാസ്ത്രിയമായ അന്വേഷണത്തിലൂടെ ഇവർ മധുരയിലുണ്ടെന്ന് കണ്ടെത്തിയ അന്വേഷണസംഘം മധുരയിലെത്തിയാണ് സംഗീതയെ പിടികൂടിയത്. എസ് ഐ ദിനേശൻ കൊതേരി, എസ് .ഐ ബിന്ദു, സീനിയർ പോലീസ് ഓഫീസർമാരായ അരുൺ, വിനോദ്, ലത എന്നിവരടങ്ങുന്ന സംഘമാണ് നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ സംഗീതയെ പിടികൂടിയത്. കൂട്ടാളിയായ പ്രതിക്കായി പോലീസ് അന്വേഷണം ശകത്മാക്കി.