സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

0

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മന്ത്രി വി ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതൽ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കും.

സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുട്ബോൾ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടി, പിആർ ശ്രീജേഷ് എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിൻറെ കൈകളിലുള്ള വലിയ ദീപശിഖ പിആർ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.

മാർച്ച് പാസ്റ്റും മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിൽ നടന്നു. സാംസ്കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിൻറെ ഭാഗമായി നടക്കും. മറ്റ് വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഒളിമ്പിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. 17 വേദികളിലായി 39 ഇനങ്ങളിൽ 29000 മത്സരാർത്ഥികൾ മേളയുടെ ഭാഗമാകും.ഗൾഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കുന്നു എന്നതാണ് സ്കൂൾ ഒളിമ്പിക്സിന്റെ പ്രത്യേകത.

About The Author

Leave a Reply

Your email address will not be published. Required fields are marked *