മുസ്ലിം ലീഗ് നടത്തിയ കണ്ണൂർ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

0

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടന്നു. മാർച്ച് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു.മാർച്ചിൽ നേരിയ സംഘർഷം, പ്രവർത്തകർ പോലീസ് സ്റ്റേഷനുമുന്നിൽ റോഡ് ഉപരോധിച്ചു.


നവീൻ ബാബുവിന്റെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ കലക്ടർ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്നതാണ് പ്രധാന ആവശ്യം . കളക്ടർസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിനിർത്തി അന്വേഷണം നീതിപൂർവ്വം ആക്കണമെന്നും ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലരി പറഞ്ഞു.കണ്ണൂർ ജില്ലയുടെ ചരിത്രത്തിൽ ഇത്രയധികം ദർബായകരമായ ഒരു സംഭവം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല ഇവിടെ നീതി നടപ്പാക്കാൻ ബാധ്യതയുള്ള ആൾ തന്നെ അത് ചെയ്യാതിരിക്കുമ്പോൾ ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം ഒട്ടും അനുയോജനല്ല. പല രീതിയിലുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ നാവു കൊണ്ടുള്ള കൊലപാതകം ആദ്യമാണ്. ഇത് കണ്ണൂരിന് അപമാനകരമാണെന്നും മുസ്ലിംലീഗ് സംസ്ഥാനവൈസ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ കല്ലായി പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം പ്രവർത്തകരും പോലീസും നേരിയതോതിൽ സംഘർഷം നടന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *