ചാനലുകളെ വിലക്കിയ ശോഭ സുരേന്ദ്രന്റെ നടപടിയിൽ പലകോണുകളിലും വിമർശനം

0

ചാനലുകളെ വിലക്കിയത് ബിജെപിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളുമായി പലവിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്ന് കരുതി മാധ്യമങ്ങളെ താന്‍ ഇതുവരെ വിലക്കിയിട്ടില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. വിഷയം ശോഭാ സുരേന്ദ്രനോട് സംസാരിച്ച് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ശോഭ സുരേന്ദ്രന്‌റെ മാധ്യമവിലക്കിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. വാര്‍ത്ത കൊടുത്തതിന്‌റെ പേരില്‍ മാധ്യമങ്ങളെ വിലക്കുന്നത് ശരിയല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അപ്രിയ കാര്യങ്ങള്‍ പറഞ്ഞു എന്നതിന്‌റെ പേരില്‍ എല്ലാ മാധ്യമങ്ങളെയും വിലക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *