ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു
ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിങ്ങനെ നാല് പേരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഒരാളുടെ മൃതദേഹം താഴ്ചയിലേക്ക് വീണതിനാൽ തിരച്ചിൽ നടക്കുകയാണ്.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയായിരുന്നു അപകടം. റെയിൽ വേട്രാക്കിലെ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇവർ. ട്രെയിൻ എത്തിയത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. കരാർ അടിസ്ഥാനത്തിൽ റെയിൽവേയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു.
ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പൊടുന്നനെ ട്രെയിന്‍ എത്തുകയായിരുന്നു. സാധാരണരീതിയില്‍ ട്രെയിന്‍ എത്തുമ്പോള്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. എന്താണ് സംഭവിച്ചതെന്ന് റെയില്‍വേ അധികൃതര്‍ പരിശോധിച്ചുവരികയാണ്. മൂന്ന് തൊഴിലാളികള്‍ തല്‍ക്ഷണം ട്രെയിന്‍ തട്ടി മരിക്കുകയും ഒരാള്‍ രക്ഷപ്പെടാന്‍ വേണ്ടി താഴേക്ക് ചാടിയപ്പോള്‍ പുഴയില്‍ വീണ് മരിക്കുകയുമായിരുന്നു.