ജില്ലാ പഞ്ചായത്തിന്റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണ് പ്രശാന്ത്; pp ദിവ്യ
എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കേസിലെ പ്രതിയായ പി.പി.ദിവ്യ. ചെങ്ങളായിയിലെ പെട്രോള്‍ പമ്പുമായി തനിക്ക് മറ്റ് ബന്ധമൊന്നുമില്ലെന്നും ദിവ്യ അന്വേഷണസംഘത്തിന് മൊഴി നൽകി. ജില്ലാ പഞ്ചായത്തിന്റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണ് പ്രശാന്ത്. വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിലാണ് ദിവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എഡിഎമ്മിനെതിരേ ആരോപണമുന്നയിച്ച പ്രശാന്തുമായി തനിക്ക് മുൻപരിചയമില്ല. പ്രശാന്തുമായി ഫോൺവിളികൾ ഉണ്ടായിട്ടില്ല. എൻഒസി കിട്ടാത്ത കാര്യം പലരോടും പറഞ്ഞ കൂട്ടത്തിൽ പ്രശാന്ത് തന്നോടും പറഞ്ഞതാണെന്നും ദിവ്യ മൊഴി നൽകി.അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും.