കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
സ്പോട്ട് അഡ്മിഷൻ
-
പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ ഭൂമിശാസ്ത്ര പഠന വകുപ്പിൽ ഒരു വർഷ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിംഗ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിനായി നവംബർ നാലിന് രാവിലെ പത്തു മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ ബി.ടെക്.ബിരുദം ആണ് യോഗ്യത. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. ഫോൺ:9847132918
-
മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. നവംബർ നാലിന് രാവിലെ പത്തു മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി പഠന വകുപ്പിൽ ഹാജരാകണം.
പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് (P.G.D.D.S.A) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവ്വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാല/ സ്ഥാപനത്തിൽ നിന്നോ ഉള്ള ബി.എസ്.സി (+2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം)/ബി.ബി.എ/ ബി.കോം/ ബി.എ ഇക്കണോമിക്സ്/ ബി.സി.എ /ബി.ടെക്. /ബി.ഇ. /ബി. വോക്. ഇൻ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബിരുദം.
പി.ജി. ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി (P.G.D.C.S) കോഴ്സിലേക്കു അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവ്വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവ്വകലാശാല / സ്ഥാപനത്തിൽ നിന്നോ ഉള്ള ബി.എസ്.സി (+2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) /ബി.സി.എ / ബി.ടെക്. / ബി.ഇ / ബി. വോക്. ഇൻ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി ബിരുദം. ഫോൺ: 0497-2784535, 9243037002, ഡാറ്റ സയൻസ് (9544243052). സൈബർ സൈക്യൂരിറ്റി (9567218808).
പരീക്ഷാ ഫലം
ഒന്ന്, രണ്ട് വർഷ എം.എ / എം.എസ്.സി /എം.കോം (വിദൂര വിദ്യാഭ്യാസം – സപ്ലിമെന്ററി), ജൂൺ 2023 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ നവംബർ 14 വരെ സ്വീകരിക്കുന്നതാണ്.
പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു
വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, നവംബർ 13 ന് നടത്താൻ നിശ്ചയിച്ച ഏഴാം സെമസ്റ്റർ ബി.എ എൽ.എൽ.ബി (റെഗുലർ / സപ്ലിമെന്ററി) നവംബർ 2024 , അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.സി.എ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2024, മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (റെഗുലർ / സപ്ലിമെന്ററി) നവംബർ 2024, മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2024 പരീക്ഷകൾ നവംബർ 18 ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു.
ശിൽപ്പശാല
കണ്ണൂർ സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ്പഠന വകുപ്പ് “അക്കാദമിക് എഴുത്തും പ്രസിദ്ധീകരണവും” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച രണ്ടു ദിവസത്തെ ശിൽപ്പശാല സമാപിച്ചു. ഒക്ടോബർ 28, 29 തീയതികളിൽ നടന്ന ശിൽപ്പശാലയിൽ 40 പി.ജി വിദ്യാർത്ഥികൾക്കും 23 ഗവേഷണ വിദ്യാർത്ഥികളും ഉൾപ്പെടെ 63 പേർ പങ്കെടുത്തു.
കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. പ്രൊഫ. അമൃത് ജി. കുമാർ, ഡോ. പി. ശ്രീകുമാർ, ഡോ. കെ. മുരുഗ പൂപതി രാജ, ഡോ. പ്രദീപൻ പെരിയാട്ട്, പ്രൊഫ. അനിൽരാമചന്ദ്രൻ, എന്നിവർ മുഖ്യ പ്രഭാഷകരായി. ശിൽപ്പശാലയിലെ വിവിധ സാങ്കേതിക സെഷനുകളിലായി ഗവേഷണരചന, ശാസ്ത്രീയ പ്രസിദ്ധീകരണ രീതി, ഉന്നത നിലവാരത്തിലുള്ള പ്രസിദ്ധീകരണ തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അക്കാദമിക് എഴുത്ത് രംഗത്ത് അഭിവൃദ്ധി നേടാൻ സഹായകമായ ധാരാളം പ്രവർത്തനങ്ങളും ചർച്ചകളും നടന്നു.
തങ്ങളുടെ ഭാവി അക്കാദമിക് പ്രവർത്തനങ്ങക്ക് വളരെ സഹായകരമായ അനുഭവമായി ശിൽപ്പശാല മാറിയെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.