ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാനായി മുഖ്യമന്ത്രിക്ക് പരാതി നൽകി വീട്ടമ്മ കാത്തിരിപ്പിൽ

0

കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാനായി മുഖ്യമന്ത്രിക്ക് പരാതി നൽകിയ പരാതി പെരുവഴിയിൽ. ഒക്ടോബർ അഞ്ചാം തീയതിയാണ് ശ്രീലേഖ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതിന് മറുപടിയായി ഒരു വർഷം മുൻപ് വിരമിച്ച കാട്ടാക്കട കോ-ഓപ്പറേറ്റിവ് അസിറ്റന്റ് രജിസ്ട്രാറായിരുന്ന ജയചന്ദ്രൻ എന്ന വ്യക്തിയുടെ നമ്പറാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയത്.മകളുടെ വിവാഹം ഉടൻ നടക്കാനിരിക്കെ എത്രയും പെട്ടെന്നു പണം ലഭിക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിയിലേക്ക് കടക്കുകയാണ് ശ്രീലേഖ.നിലവിൽ വിവാഹം നടത്താനുളള പണം കയ്യിലില്ലെന്നും ബാങ്കിലാണ് പ്രതീക്ഷയെന്നും ശ്രീലേഖ പറയുന്നു.

18 ലക്ഷം രൂപയാണ് ശ്രീലേഖ കണ്ടല ബാങ്കിൽ നിക്ഷേപിച്ചത്. നാല് ലക്ഷം രൂപ മാത്രമേ ഇതിനകം തിരികെ ലഭിച്ചുള്ളൂ. മകളുടെ വിവാഹനിശ്ചയം മുതലേ പണം ആവശ്യപ്പെടുകയാണ്. നിശ്ചയം കഴിഞ്ഞിട്ട് രണ്ടര വർഷം കഴിഞ്ഞു. പ്രസിഡന്റിനെ സമീപിച്ചപ്പോൾ ആദ്യം 12 ലക്ഷം തരാമെന്നും, പിന്നെ 8 ലക്ഷം തരാമെന്നുമെല്ലാമാണ് പറഞ്ഞത് എന്നും ശ്രീലേഖ പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *