മൊഴിയിൽ ഉറച്ച് നിൽക്കുന്നതായി കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പൊലീസിന് നൽകിയ മൊഴിയിൽ ഉറച്ച് നിൽക്കുന്നതായി കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് നേരത്തെ ഉത്തരം പറഞ്ഞതാണ്. അതിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.കുടുംബത്തിന്റെ ആരോപണം പൊലീസ് അന്വേഷിക്കട്ടെയെന്നും, മൊഴിയിൽ കൃത്യമായ വിവരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ പൊലീസ് അന്വേഷിക്കട്ടെയെന്നും ആശയക്കുഴപ്പം അന്വേഷണത്തിൽ മാറുമെന്നും കളക്ടർ പറഞ്ഞു.