കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ്-റെഗുലർ), നവംബർ 2023 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ ത്രിവത്സര എൽ. എൽ. ബി. പ്രോഗ്രാമിൽ പട്ടിക വർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത രണ്ട് സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് പഠന വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 9567277063, 6238549166
പ്രായോഗിക പരീക്ഷകൾ
മൂന്നാം സെമസ്റ്റർ ബി.എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2024 പ്രായോഗിക പരീക്ഷകൾ 2024 നവംബർ 1ന് പിലാത്തറ ലാസ്യകോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
മാർക്ക് ലിസ്റ്റ് വിതരണം
കണ്ണൂർ സർവകലാശാല നടത്തിയ ബി.ടെക്. ഡിഗ്രി – ഒന്നു മുതൽ എട്ടു വരെയുള്ള സെമസ്റ്ററുകളുടെ സെഷണൽ അസ്സസ്സ്മെൻറ് (ഇന്റേണൽ) ഇംപ്രൂവ്മെന്റ് (ഫെബ്രുവരി 2024) പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ ഒക്ടോബർ 29 മുതൽ (പ്രവൃത്തി ദിവസങ്ങളിൽ മാത്രം) സർവകലാശാലയിലെ ബന്ധപ്പെട്ട സെക്ഷനിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.