കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
കംപ്യൂട്ടർ ആപ്ലിക്കേഷൻ മൈനർ കോഴ്സ് : അനുമതിക്കായി അപേക്ഷിക്കണം
ബി.സി.എ. ഒഴികെ മറ്റു പ്രോഗ്രാമുകൾക്ക് അപേക്ഷിച്ച, മൂന്നു വർഷ ബിരുദ FYUGP പാറ്റേൺ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾ, കംപ്യൂട്ടർ ആപ്ലിക്കേഷൻ (ബിസിഎ) പേപ്പറുകൾ തങ്ങളുടെ മൈനർ കോഴ്സുകളായി തിരഞ്ഞെടുക്കുന്നതിന്, സ്കൂൾ ഓഫ് ലൈഫ് ലോംങ് ലേണിങ് ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. പ്രാക്ടിക്കൽ ക്ലാസുകൾ ഉൾപ്പെടുന്നതിനാൽ, കംപ്യൂട്ടർ ആപ്ലിക്കേഷൻ (ബിസിഎ) പേപ്പറുകൾ മൈനർ കോഴ്സുകളായി തിരഞ്ഞെടുക്കുന്നവർ, ₹ 2000/- വീതം അധിക ഫീസ് ഒടുക്കേണ്ടതുമാണ്. മൈനർ കോഴ്സ് അനുമതിക്കായുള്ള അപേക്ഷ, 04.11.2024ന് വൈകിട്ട് നാലുമണിക്കു മുൻപ് സ്കൂൾ ഓഫ് ലൈഫ് ലോംങ് ലേണിങ് വിഭാഗത്തിൽ സമർപ്പിക്കണം.
അധ്യാപക നിയമനം : അഭിമുഖം
കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ ക്യാമ്പസിൽ ഭൗതിക ശാസ്ത്ര വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നവംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പയ്യന്നൂർ ക്യാമ്പസിലെ പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 04972806401, 9447649820’
പിഴ ഒഴിവാക്കി
കെ-റീപ് പ്രാരംഭ പദ്ധതി നടപ്പിൽ വരുത്തുന്നത് പരിഗണിച്ച് 2024-25 അധ്യയന വർഷം പ്രവേശനം നേടിയ എഫ്.വൈ.യു.ജി.പി/ എഫ്.വൈ.ഐ.എം.പി വിദ്യാർഥികൾക് കെ-റീപ് വഴി രജിസ്റ്റർ ചെയ്യുമ്പോൾ സംഭവിക്കുന്ന പിഴവുകൾ തിരുത്തുന്നതിനായി ഈടാക്കുന്ന തിരുത്തൽ ഫീസ് ഒന്നാം സെമസ്റ്റർ (നവംബർ 2024) പരീക്ഷകൾക്ക് ഒഴിവാക്കിയതിനാൽ വിദ്യാർത്ഥികൾക്ക് പിഴ കൂടാതെ ഒക്ടോബർ 30 വരെ പരീക്ഷാ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
പരീക്ഷാ രജിസ്ട്രേഷൻ
നാലാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എം. എസ് സി. കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എം. എസ് സി. ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സി.എസ്.എസ്- റെഗുലർ), മെയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 നവംബർ 5 മുതൽ 7 വരെയും പിഴയോടുകൂടെ നവംബർ 8 വരെയും അപേക്ഷിക്കാവുന്നതാണ്.
എൽ.എൽ.ബി, ബി.എ.എൽ.എൽ.ബി : പ്രവേശന തീയതി നീട്ടി
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ മൂന്ന് വർഷ LL.B. പ്രോഗ്രാമിന്റെയും, പാലയാട് കാമ്പസിലെ അഞ്ച് വർഷ B.A.LL.B. പ്രോഗ്രാമിന്റെയും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 29 വരെ നീട്ടിയിരിക്കുന്നു. സീറ്റ് ഒഴിവുകളെകുറിച്ച് അറിയാൻ അതത് പഠന കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. (മഞ്ചേശ്വരം കാമ്പസ്–04998 290034, പാലയാട് കാമ്പസ്- 0490 2996500 )
പരീക്ഷാ വിജ്ഞാപനം
സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( സി ബി സി എസ് എസ്- റെഗുലർ) , നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഒക്ടോബർ 30 വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .