ജില്ലാലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചു
ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതി കണ്ണൂർ കലക്ടറേറ്റ് മൈതാനത്ത് സംഘടിപ്പിച്ച നാല് ദിവസത്തെ പുസ്തകോത്സവം സമാപിച്ചു. സമാപനസമ്മേളനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ മുഖ്യാതിഥിയായി. ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ. വി ശിവദാസൻ എംപി, ഖാദിബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ എന്നിവർ മുഖ്യാതിഥികളായി. ജില്ലാലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ അവലോകനം നടത്തി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, ഇ എം അഷ്റഫ്, മഹേഷ് കക്കത്ത്, കെ ടി ശശി, കെ രാമചന്ദ്രൻ, അരക്കൻ പുരുഷോത്തമൻ, പി പി ബാബു എന്നിവർ സംസാരിച്ചു. ജില്ലാലൈബ്രറി കൗൺസിൽ ജോയിൻറ് സെക്രട്ടറി വി.കെ.പ്രകാശിനി സ്വാഗതവും എക്സിക്യുട്ടീവ് സമിതി അംഗം വൈ.വി. സുകുമാരൻ നന്ദിയും പറഞ്ഞു. തുടർന്ന് എം മുകുന്ദന്റെ സാഹിത്യ ദൃശ്യാവിഷ്കാരം ഇ എം അഷ്റഫ് സംവിധാനം ചെയ്ത ബോൺഴൂർ മയ്യഴി പ്രദർശിപ്പിച്ചു.