കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികളെ പിക്കപ്പ് വാനിടിച്ച് അപകടം: മരണം മൂന്നായി
കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖയാണ് മരിച്ചത്. ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവർ രാവിലെ മരിച്ചിരുന്നു.
റോഡരികിലെ തൊഴിലിൽ ഏർപ്പെടുന്ന സമയത്താണ് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ പിക്കപ്പ് ഇടിച്ചത്. നിയന്ത്രണം വിട്ട പിക്കപ് വാൻ ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ആദ്യം റോഡരികിലെ മരത്തിൽ ഇടിക്കുകയും സമീപത്ത് ജോലി ചെയ്തിരുന്ന 3 തൊഴിലാളികളുടെ ദേഹത്ത് കയറുകയുമായിരുന്നു.