‘നിയമത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന സംവിധാനം ഇല്ല’; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ഡിജിറ്റല്‍ അറസ്റ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന ഒരു സംവിധാനം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണങ്ങള്‍ക്കായി ഒരു അന്വേഷണ ഏജന്‍സിയും ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ ബന്ധപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 115ാം പതിപ്പിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
സുരക്ഷിതരായിരിക്കാന്‍ 3 ഘട്ടങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍ത്തുക, ചിന്തിക്കുക, നടപടിയെടുക്കുക. എന്നിവയാണിവ. ഇത്തരം തട്ടിപ്പുകളുണ്ടാകുമ്പോള്‍ പറ്റുമെങ്കില്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കുകയോ അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യുകയോ ചെയ്യാന്‍ പ്രധാനമന്ത്രി പറയുന്നു. ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഉല്‍പാദക രാജ്യമാണ് ഇന്ന് ഇന്ത്യ എന്നും ഏറ്റവും കൂടുതല്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയിരുന്ന ഇന്ത്യ ഇന്ന് 85 രാജ്യങ്ങളിലേക്ക്, പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.