വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
ഭക്ഷ്യസംസ്‌കരണം: പിഎംഎഫ്എംഇ പദ്ധതി വിശദീകരണം

കണ്ണൂർ താലൂക്കിൽ ഭക്ഷ്യസംസ്‌കരണ മേഖലയിൽ പുതുതായി സംരംഭം ആരംഭിക്കുന്നതിനോ സംരംഭം വിപുലീകരിക്കുന്നതിനോ താൽപര്യമുള്ളവർക്ക് പത്ത് ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കുന്ന പ്രധാൻമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എൻറർപ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതി വിശദീകരണ പരിപാടി സംഘടിപ്പിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓക്ടോബർ 28ന് രാവിലെ പത്തിന് കണ്ണൂർ തെക്കി ബസാർ ബിഎസ്എൻഎൽ ഭവൻ ഹാളിലാണ് പരിപാടി. വിശദാംശങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരെ ബന്ധപ്പെടാം. ഫോൺ: 8547031966

ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ

കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷനിൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ ഒരു വർഷത്തെ പി ജി ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. ഓൺലൈൻ, റെഗുലർ, പാർട്ട് ടൈം കോഴ്സുകൾ നവംബറിൽ ആരംഭിക്കും. ഫോൺ: 8304926081

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ഉളിക്കൽ വയത്തൂർ ശ്രീ കാലിയാർ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളിൽ രണ്ട് എണ്ണം കുടക് പ്രതിനിധികൾക്കാണ്.
ഇരിക്കൂർ ചേടിച്ചേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിൽ നയമനം നടത്തുന്നു.

 അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരത്തെ അസി. കമ്മീഷണറുടെ ഓഫീസിൽ നവംബർ 16ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ് സൈറ്റ്,  നീ ലേശ്വരം അസി. കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി-ഫസ്റ്റ് എൻ സി എ, എസ് സി സി സി-കാറ്റഗറി നമ്പർ 335/2021) തസ്തികയുടെ 2024 ജനുവരി മൂന്നിന് നിലവിൽ വന്ന റാങ്ക് പട്ടിക 2024 ജൂൺ നാല് മുതൽ റദ്ദാക്കിതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

താൽപര്യപത്രം ക്ഷണിച്ചു

കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്ത ശിവക്ഷേത്രത്തിന് കണ്ണാടിപ്പറമ്പ് തെരുവ് ബസാറിന് സമീപം കൈവശമുള്ള റി.സ.16/3 എ യിൽ ഉൾപ്പെട്ട സ്ഥലത്ത് കച്ചവട വാണിജ്യ സംരംഭങ്ങൾക്കായി നിർമ്മിക്കാനുദ്ദേശിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിൽ വാടകയ്ക്ക് മുറികൾ ആവശ്യമുള്ളവരിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. താൽപര്യമുള്ളവർ ഒക്ടോബർ 31ന് വൈകുന്നേരം അഞ്ചിനകം ക്ഷേത്രം ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9745337302

ദർഘാസ് ക്ഷണിച്ചു

ധർമ്മടം മത്സ്യബന്ധന കേന്ദ്രത്തിലെ ലോക്കർ, എനർജി മുറികളുടെ ഒരു വർഷത്തേക്കുള്ള അവകാശങ്ങൾക്കായി തലായി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ദർഘാസ് ക്ഷണിച്ചു. നവംബർ 11 ന് വൈകുന്നേരം അഞ്ചിനകം ദർഘാസ് സമർപ്പിക്കണം.

അക്ഷയകേന്ദ്ര: പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

43 അക്ഷയകേന്ദ്ര ലൊക്കേഷനുകളിൽ അക്ഷയ സംരംഭകരെ കണ്ടെത്താൻ നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായിട്ടുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് ഒക്ടോബർ 25ന്  www.akshaya.kerala.gov.inhttps://kannur.nic.in  എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ  പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ചുള്ള മാനദണ്ഡകളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കുമെന്ന് കേരള സ്‌റ്റേറ്റ് ഐടി മിഷൻ ജില്ല പ്രൊജക്ട് മാനേജർ അറിയിച്ചു.

മസ്റ്ററിങ്ങ്

കണ്ണൂർ കെഎസ്ആർടിസി യൂനിറ്റിലെ സർവീസ് പെൻഷൻകാർക്കും ഫാമിലി പെൻഷൻകാർക്കും ഈ വർഷത്തെ മസ്റ്ററിങ് നവംബറിലെ എല്ലാ ഓഫീസ് പ്രവൃത്തി ദിവസങ്ങളിലും ഉണ്ടായിരിക്കുമെന്ന് ഡിടിഒ അറിയിച്ചു. പെൻഷൻ, സർക്കാർ ഓൺലൈൻ പെൻഷൻ സംവിധാനമായ ജിപ്രിസം മുഖേന വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.  മുഴുവൻ സർവീസ്, കുടുംബ, എക്‌സ്ഗ്രേഷ്യ പെൻഷൻകാരുടെയും അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിനായി ബാങ്ക് പാസ് ബുക്കിന്റെ കോപ്പി (എസ്ബിഐ, കോ-ഓപ്പറേറ്റീവ്), ആധാർ കോപ്പി എന്നിവ ഓഫീസിൽ നിന്നും നൽകുന്ന ജിപ്രിസം ഡേറ്റാ ഷീറ്റ് ഫോമിനോടൊപ്പം ഹാജരാക്കണം.

ലൈഫ് സർട്ടിഫിക്കറ്റ്

കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ  ജില്ലാ ഓഫീസിൽ നിന്ന് വിവിധ പെൻഷനുകൾ ലഭിച്ചു വരുന്ന പെൻഷനർമാർ 2025ൽ പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട തീയതി നവംബർ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ്.  ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം പെൻഷൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി കോഡ്, ആധാർ നമ്പർ എന്നീ വിവരങ്ങളും ഓഫീസിൽ ഹാജരാക്കണം.

അഭിമുഖം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിനോട് അനുബന്ധിച്ചുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. കേരള ഹയർസെക്കണ്ടറി അധ്യാപക യോഗ്യത അനിവാര്യം.  അഭിമുഖം ഒക്ടോബർ 29 ന് രാവിലെ 10ന്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.  ഫോൺ: 9400006495, 04972871789

ആഡംബര കപ്പൽ യാത്ര

കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ രണ്ടിന് പയ്യന്നൂരിൽ നിന്ന് ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് അവസരം ലഭിക്കും. മുതിർന്നവർക്ക് 4780 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 2470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര കപ്പൽ യാത്ര തിരിക്കുന്നത്.  ഫോൺ : 8075823384, 9745534123

ജില്ലാ വികസന സമിതി യോഗം 26 ന്

ജില്ലാ വികസന സമിതി യോഗം ഒക്ടോബർ 26ന് രാവിലെ 11 ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേരും.

About The Author

Leave a Reply

Your email address will not be published. Required fields are marked *