വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

സിവിൽ സർവീസ് പരിശീലനം: 31 വരെ അപേക്ഷിക്കാം

പട്ടികവർഗ യുവതീ യുവാക്കളെ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. അപേക്ഷകർ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും 30 വയസ്സിന് താഴെയുള്ളവരും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദ കോഴ്‌സ് പൂർത്തീകരിച്ചവരുമായിരിക്കണം. അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. 2023-2024 വർഷം സിവിൽ സർവീസ് പരീക്ഷാ പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. തുടർന്ന് തിരുവനന്തപുരത്ത് ഓറിയന്റേഷൻ കോഴ്‌സിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന 30 പേർക്ക് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പരിശീലന സ്ഥാപനങ്ങളിൽ ഒരു വർഷ കോഴ്‌സിന് ചേരാം. താൽപര്യമുള്ളവർ നിശ്ചിത യോഗ്യതാ സർട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ഒക്ടോബർ 31 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം. 04972 700357

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ.ഐ ടി ഐയും ഐ എം സി യും സംയുക്തമായി നടത്തുന്ന വെൽഡർ ടിഗ് ആന്റ് മിഗ് ന്റെ മൂന്ന് മാസത്തെ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബർ 29 വരെ സ്വീകരിക്കും. ഫോൺ : 7560865447

ജില്ലയിലെ താലൂക്ക് തല തരംമാറ്റ അദാലത്തുകൾക്ക് 25ന് തുടക്കമാവും

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി ജില്ലയിലെ താലൂക്ക് തല അദാലത്തുകൾക്ക് ഒക്‌ടോബർ 25ന് തുടക്കമാവും. കണ്ണൂർ താലൂക്ക് തല അദാലത്ത് ഒക്‌ടോബർ 25ന് രാവിലെ 10 മണി മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ആഗസ്റ്റ് 31 വരെ ലഭിച്ചതും സൗജന്യമായി അനുവദിക്കേണ്ടതുമായ 25 സെന്റിൽ താഴെയുള്ള ഭൂമി സംബന്ധിച്ച് ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുക. ഉദ്യോഗസ്ഥ തലത്തിലാണ് അദാലത്ത്. പൊതുജനങ്ങൾ അദാലത്തിൽ നേരിട്ട് എത്താതെ തന്നെ എസ്എംഎസ് മുഖേന ഗുണഭോക്താക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന രീതിയിലാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്. ബന്ധപ്പെട്ട ആർ ഡി ഒ/സബ് കളക്ടർ / ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവർ അദാലത്തിന്റെ ഭാഗമാകും.
തളിപ്പറമ്പ താലൂക്ക് അദാലത്ത് ഒക്ടോബർ 26ന് തളിപ്പറമ്പ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും തലശ്ശേരി താലൂക്ക് അദാലത്ത് നവംബർ രണ്ടിന് തലശ്ശേരി താലൂക്ക് ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്‌കൂൾ, തലശ്ശേരിയിലും പയ്യന്നൂർ താലൂക്ക് അദാലത്ത് നവംബർ ആറിന് പയ്യന്നൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലും ഇരിട്ടി താലൂക്ക് അദാലത്ത് നവംബർ ഏഴിന് ഇരിട്ടി ബ്ലോക്ക് കോൺഫറൻസ് ഹാളിലും നടക്കും.

പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് 25ന്

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിലവിലെ പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഒക്ടോബർ 25ന് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് വരെ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ പരാതി പരിഹാര അദാലത്ത് നടത്തും. കമ്മീഷൻ ചെയർപേഴ്‌സൺ ശേഖരൻ മിനിയോടൻ, അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി കെ വാസു എന്നിവർ നേതൃത്വം നൽകും.  പട്ടികജാതി പട്ടികഗോത്രവർഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും പരാതി എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും.  പുതിയ പരാതികൾ സ്വീകരിക്കും.  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിക്കും.

പ്രവാസി കേരളീയ ക്ഷേമബോർഡിൽ പിആർഒ: അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലെ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം-നോർക്ക സെന്റർ) പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേയ്ക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻസ്/ ജേർണലിസം ഇവയിലൊന്നിൽ ബിരുദാനന്തര ബിരുദം/ബിരുദം/പിജി ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും മാധ്യമപ്രവർത്തനത്തിലും പബ്ലിക് റിലേഷൻസിലും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും.
താൽപര്യമുളള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ (മേൽവിലാസം, ഫോൺ നമ്പർ ഇ-മെയിൽ വിലാസം ഉൾപ്പെടുത്തണം) വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 2024 നവംബർ എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം ceo@pravasikerala.org എന്ന ഇ-മെയിലിൽ അപേക്ഷ നൽകാം. വിശദമായ വിജ്ഞാപനം www.pravasikerala.org വെബ്‌സൈറ്റിൽ ലഭ്യമാണ്.

നിധി ആപ്‌കെ നികട്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷനും ഗുണഭോക്താക്കൾക്കായി നടത്തുന്ന നിധി ആപ്‌കെ നികട് പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി ഒക്ടോബർ 28ന് രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെ കണ്ണൂർ പയ്യാമ്പലം കേരള ദിനേശ് ഹെഡ് ഓഫീസ് കോൺഫറൻസ് ഹാൾ, കാഞ്ഞങ്ങാട് ബല്ല ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ നടത്തും. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.തീയ്യതി മാറ്റി

ഒക്ടോബർ 25 ന് വിചാരണയ്ക്ക് വെച്ച എല്ലാ ആർബിട്രേഷൻ എൽ എ (എൻഎച്ച്) കേസുകളും നവംബർ 15 ന് മൂന്ന് മണിയിലേക്ക് മാറ്റിയതായി ആർബിട്രേറ്റർ ആന്റ് ജില്ലാ കലക്ടർ, കണ്ണൂർ അറിയിച്ചു.

ലേലം

ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, കരിക്കോട്ടക്കരി, ആലക്കോട്, കേളകം, ഉളിക്കൽ, പഴയങ്ങാടി, ഇരിട്ടി, പരിയാരം മെഡിക്കൽ കോളേജ്, ശ്രീകണ്ഠാപുരം, ചെറുപുഴ എന്നീ പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സൂക്ഷിച്ച അവകാശികൾ ഇല്ലാത്ത 28 വാഹനങ്ങൾ ഒക്ടോബർ 29 ന് രാവിലെ 11 ന് മുതൽ വൈകുന്നേരം 5.30 വരെ എം എസ് ടി സി ലിമിറ്റഡിന്റെ വെബ് സൈറ്റായ www.tsmcecommerce.com  മുഖേന ഓൺലൈനായി വിൽപ്പന നടത്തും. ഫോൺ:  9497964164

ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ 17000 രൂപ മാസ വേതത്തിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. എംഫാം/ബി ഫാം/ഡിപ്ലോമ ഇൻ ഫാർമസിയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂ ഒക്ടോബർ 26ന് രാവിലെ 11.30 ന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ. ഫോൺ: 0497 2709920

About The Author

Leave a Reply

Your email address will not be published. Required fields are marked *