ജില്ലാതല വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള തുടങ്ങി
വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന ജില്ലാതല വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിമോൻ കെ എസ്, മാനേജർമാരായ നിധിൻ ഇ ആർ, രഞ്ജു മാണി, സുരേഷ്കുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പി ജി നന്ദകുമാർ എന്നിവർ പങ്കെടുത്തു. ഒക്ടോബർ 30 വരെയുള്ള മേളയിൽ നാളികേര ഉൽപ്പന്നങ്ങൾ, ചക്ക ഉൽപ്പന്നങ്ങൾ, മാങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, തേൻ ഉൽപ്പന്നങ്ങൾ, അലങ്കാരവസ്തുക്കൾ, മ്യൂറൽ പെയിൻറിംഗ്സ്, ഡിസൈനർ ഗാർമെൻറ്സ്, ഫർണിച്ചർ തുടങ്ങി നവീനവും പരമ്പരാഗതവുമായ ഉൽപ്പന്നങ്ങളുടെ 52 സ്റ്റാളുകളുണ്ട്. പ്രവേശനം സൗജന്യമാണ്.