ബോചെ പ്രൊമോട്ടര്‍ ആയ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് അവാര്‍ഡ്

0
തൃശൂര്‍: 816 കോടിയില്‍പരം രൂപയുടെ ബിസിനസ്സും 95000 മെമ്പര്‍മാര്‍ക്ക് സേവനവും നല്‍കിവരുന്ന സൊസൈറ്റിയാണ് ബോചെ പ്രമോട്ടറായിട്ടുള്ള  മലങ്കര ക്രെഡിറ്റ് സൊസൈറ്റി. 2030 ആകുമ്പോഴേക്കും 25000 കോടി രൂപയുടെ ബിസിനസ്സ്  ഉള്ള ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള  പ്രവര്‍ത്തനങ്ങളുമായി സൊസൈറ്റി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മുപ്പത്തയ്യായിരം മെമ്പര്‍മാര്‍ക്ക് ലാഭവിഹിതം നല്‍കിയ സൊസൈറ്റിയ്ക്ക് നിരവധി  തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തന അനുമതി ഉള്ളതും, നിക്ഷേപം സ്വീകരിക്കുവാനും ലോണ്‍ നല്‍കുവാനും അധികാരമുള്ള സ്ഥാപനവുമായ  മലങ്കര ക്രെഡിറ്റ് സൊസൈറ്റി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
  ഇന്ത്യയിലെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള  അവാര്‍ഡ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക്  ലഭിച്ചു. ബാങ്കിങ്ങ് ഫ്രണ്ടിയേഴ്സും നാഫ് കബും ചേര്‍ന്ന് ലക്നൗവില്‍ നടത്തിയ അവാര്‍ഡ് നിശയില്‍ നാഫ് കബ് വൈസ് പ്രസിഡന്റ്  മിലിന്ദ് കാലേ, ഡയറക്ടര്‍ അജയ് ജെ ബ്രമേച്ച എന്നിവരില്‍ നിന്നും മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍ ജിസ്സോ ബേബി അവാര്‍ഡ് സ്വീകരിച്ചു. ഡിജിഎം  രഘു വി ചടങ്ങില്‍ സന്നിഹിതനായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, ടോള്‍ ഫ്രീ:18003131223

About The Author

Leave a Reply

Your email address will not be published. Required fields are marked *