സംരംഭകരാകാൻ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ തയ്യാറാകണം: സ്പീക്കർ

0

സംരംഭകരായി മാറാൻ ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കണമെന്നും അതിന് വിദ്യാർഥി സമൂഹം തയ്യാറാകണമെന്നും നിയമസഭാ സ്പീക്കർ അഡ്വ എഎൻ ഷംസീർ പറഞ്ഞു. തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച ‘സ്റ്റാർട്ടപ്പ് സെറ്റപ്പ് ആൻഡ് സസ്‌റ്റെയിനബിലിറ്റി -ഇന്നോസ്പാർക്ക്’ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ വെല്ലുവിളികൾ എടുക്കുന്നവർക്ക് മാത്രമേ നാടിന് സംഭാവന ചെയ്യാൻ കഴിയൂ. ശമ്പളക്കാരനാകണോ സംരംഭകനാകണോ എന്ന് ചിന്തിക്കാൻ വിദ്യാർഥികൾ തയ്യാറാകണം-സ്പീക്കർ പറഞ്ഞു.


കോളജ് പ്രിൻസിപ്പൽ ഡോ പി രാജീവ് അധ്യക്ഷനായി. ടെക്ജെൻഷ്യ സിഇഒ ജോയ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. ഡാറ്റ സയൻസ് എന്ന വിഷയത്തിൽ ഡോ. ലിഖിൽ സുകുമാരൻ ക്ലാസെടുത്തു. സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസി. പ്രൊഫസർ ടി കെ നിവ്യ, ശിൽപശാല കോ ഓർഡിനേറ്റർ ഡോ. പി ടി ഉസ്മാൻ കോയ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം എം ദിവാകരൻ, പരിഷത്ത് കോളജ് യൂനിറ്റ് പ്രസിഡൻറ് കെ എം രമ്യ, സങ്കേതം സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. ജോസ് പി ജോസഫ്, യുവസമിതി കണ്ണൂർ ചെയർമാൻ അമൽ മോഹൻ, കോളേജ് യൂണിയൻ പ്രതിനിധി എം. വി അശ്വിൻ രാജീവ് എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *