കണ്ണൂര്‍ കളക്ടര്‍ സ്ഥാനത്തുനിന്ന് തെറിക്കാൻ സാധ്യത

0

കണ്ണൂര്‍ കളക്ടര്‍ സ്ഥാനത്തുനിന്ന് അരുണ്‍ കെ വിജയനെ മാറ്റാനുള്ള സാധ്യത ഏറുകയാണ്. നവീന്റെ കുടുംബവും പത്തനംതിട്ട സിപിഐഎമ്മും എഡിഎമ്മിന്റെ ഓഫിസിലെ ചില ഉദ്യോഗസ്ഥരും യാത്രയയപ്പ് ദിവസത്തെ വിവാദ പ്രസംഗത്തില്‍ കളക്ടറുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം. റവന്യൂ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ലഭിച്ചാലുടന്‍ അരുണ്‍ കെ വിജയനെ മാറ്റും എന്നാണ് സൂചന.

എന്നാൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കളക്ടറുടെ വാദം. ചടങ്ങിന്റെ സംഘാടകൻ താനല്ലെന്നും സ്റ്റാഫ് കൗൺസിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടൊക്കോൾ ലംഘനമാകുമെന്നത് കൊണ്ടാണ് തടയാതിരുന്നതെന്നും അരുൺ കെ വിജയൻ വ്യക്തമാക്കി. കളക്ടർ -എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ലെന്നായിരുന്നു നവീൻ ബാബുവിന്റെ കുടുംബം നൽകിയ മൊഴി.അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ കളക്ടർ വൈകിപ്പിച്ചിരുന്നുവെന്നും കുടുംബം മൊഴി നൽകി.

About The Author

Leave a Reply

Your email address will not be published. Required fields are marked *