പാലക്കാട് വടക്കാഞ്ചേരിയില്‍ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

0

പാലക്കാട് വടക്കാഞ്ചേരിയില്‍ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികളായ മുഹമ്മദ് റോഷൻ, മുഹമ്മദ് ഇസ്ലാം എന്നിവരാണ് മരിച്ചത്.


വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നീലിപ്പാറ ക്വാറിക്ക് മുന്നില്‍ വച്ച്‌ വെള്ളിയാഴ്ച പകല്‍ ഒന്നരയോടു കൂടിയാണ് അപകടം സംഭവിച്ചത്. വാണിയംപാറ പള്ളിയില്‍ ജുമാ നിസ്ക്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർത്ഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *