നമ്പര്‍ തിരുത്തി കമിതാക്കളുടെ കറക്കം; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ

0

നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കമിതാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. പലയിടങ്ങളിലായി 35 തവണയാണ് ഇവര്‍ കുടുങ്ങിയത്. 44,000 രൂപ പിഴ അടയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജ് ഉത്തരവിട്ടു. സ്‌കൂട്ടറിന്റെ നാലക്ക നമ്പറില്‍ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു. ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണ് ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ നോട്ടീസ് എത്തിക്കൊണ്ടിരുന്നത്.

ബൈക്ക് ഉടമ ആര്‍ടി ഓഫിസിലെത്തിയപ്പോഴാണു നമ്പര്‍ തിരുത്തിയ സ്‌കൂട്ടറാണ് വില്ലനെന്നു തിരിച്ചറിഞ്ഞത്. നിയമം ലംഘിച്ച സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്ന് അക്ക നമ്പറിന്റെ അവസാനം പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള അക്കങ്ങള്‍ ചേര്‍ത്തു പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ സ്‌കൂട്ടര്‍ ഉടമയായ യുവതിയെ വിളിപ്പിക്കുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചു. ഹെല്‍മറ്റ് ഇല്ലാതെ അമിത വേഗത്തില്‍ പോകുന്നതു പിടികൂടാതിരിക്കാനാണ് നമ്പര്‍ പ്ലേറ്റിലെ അവസാന അക്കം ചുരണ്ടിക്കളഞ്ഞത്. കൈവശമുണ്ടായിരുന്ന 5,000 രൂപ കമിതാക്കള്‍ അടച്ചു. ലൈസന്‍സിന്റെ ഒരു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിയും മുന്‍പു ശേഷിക്കുന്ന പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *