നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറുടെ റോൾപുറത്തുകൊണ്ടുവരണം; കെ പി ഉദയഭാനു
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രംഗത്ത്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, കളക്ടര്‍ക്കും പങ്കുണ്ടെന്നും അറിയാൻ കഴിഞ്ഞതായും, ഉദ്യോഗസ്ഥര്‍ മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കടന്നു ചെല്ലേണ്ട കാര്യമില്ലെന്നും കെ പി ഉദയഭാനു പറഞ്ഞു.
യാത്രയയപ്പ് യോഗത്തിലേക്ക് നവീന്‍ ബാബുവിനെ വിളിച്ചുവരുത്തിയത് കളക്ടര്‍ ആണെന്ന് മലയാലപ്പുഴ ഏരിയാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനനും പ്രതികരിച്ചു. നവീന് യാത്രയയപ്പ് ചടങ്ങിനോട് താല്‍പര്യം ഉണ്ടായിരുന്നില്ല. നിര്‍ബന്ധപൂര്‍വ്വം കളക്ടര്‍ ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. പി പി ദിവ്യയ്ക്ക് എത്താന്‍ സൗകര്യത്തില്‍ ചടങ്ങിന്റെ സമയം മാറ്റി. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കളക്ടര്‍ക്കെതിരെ അന്വേഷണം ഉണ്ടാകും എന്നും മോഹനന്‍ പറഞ്ഞു. ഇതിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരാള്‍ ഉണ്ടാവുമെന്നും മോഹനന്‍ ആരോപിച്ചു.