എഡിഎം നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ വിതുമ്പി ദിവ്യ എസ് അയ്യർ
എഡിഎം നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ കണ്ണീർ അടക്കാൻ കഴിയാതെ ദിവ്യ എസ് അയ്യർ ഐഎഎസ്. പത്തനംതിട്ട കലക്ടറേറ്റിൽ നവീനിന്റെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോൾ സഹപ്രവർത്തകരും നാടും ഒരേ പോലെ വിതുമ്പി. അങ്ങേയറ്റം വൈകാരികമായിരുന്നു പൊതുദർശനം. സഹപ്രവർത്തകനോട് അടുപ്പം സൂക്ഷിക്കുന്ന കുറെയധികം ആളുകൾ അവസാനമായി നവീൻ ബാബുവിനെക്കാണാൻ കലക്ടറേറ്റിൽ എത്തി ഒരു അപൂർവ്വ വിടവാങ്ങലിനാണ് അവിടം സാക്ഷ്യം വഹിച്ചത്.
മുപ്പതുവർഷത്തോളം സർവീസിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളോ ഒന്നും തന്നെ അദ്ദേഹത്തിന്റെ മാതൃ വകുപ്പായ റവന്യു വകുപ്പിനില്ല. ഒരു സഹപ്രവർത്തകൻ എന്നതിലുമപ്പുറം നവീനുമായി ഒരാത്മബന്ധം പുലർത്തിയിരുന്നു ദിവ്യ. പത്തനംതിട്ടയിൽ തന്റെ കീഴിൽ തഹസിൽദാറായി പ്രവർത്തിച്ചിരുന്നയാളാണ് അദ്ദേഹം റാന്നിയിൽ തഹസിൽദാർ എന്ന നിലയിലുള്ള നവീനിന്റെ പ്രവർത്തനം എന്നും തങ്ങൾക്കൊരു ബലമായിരുന്നുവെന്നും ഈ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.