വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

അപകട മരണാനന്തര ധനസഹായം വിതരണം ചെയ്തു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായിരുന്ന മരണപ്പെട്ട തൊക്കിലങ്ങാടിയിലെ പി റഷീദിനുള്ള അപകട മരണാന്തര ധനസഹായ തുകയായ രണ്ട് ലക്ഷം രൂപ, ശവസംസ്‌കാര ചടങ്ങിനുള്ള ധനസഹായം 10,000 രൂപ, റീഫണ്ട് ഇനത്തിൽ 5,070 രൂപ എന്നിവ ഭാര്യ എഎം ജസീറക്ക് കൂത്തുപറമ്പ് മുൻ മുൻസിപ്പൽ ചെയർമാൻ എൻകെ ശ്രീനിവാസൻ വീട്ടിലെത്തി കൈമാറി.  മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിലെ സീനിയർ ക്ലാർക്ക് പ്രസീത ടി, ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ ദിനേശ് ബാബു എന്നിവർ പങ്കെടുത്തു.

ഭൂമി സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാം

കണ്ണൂർ, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ വളപട്ടണം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ-1, എളയാവൂർ, തലശ്ശേരി, കോട്ടയം, കീഴല്ലൂർ ആറളം, ചാവശ്ശേരി, കണിച്ചാർ, വിളമന, കരിക്കോട്ടക്കരി, കീഴൂർ വില്ലേജുകളിൽ സർവെ അതിരടയാള നിയമം സെക്ഷൻ 13 പ്രസിദ്ധീകരണത്തിന് സജ്ജമായി. ഡിജിറ്റൽ സർവെ പൂർത്തിയാക്കി പ്രീ 9(2) എക്സിബിഷനും 9(2) എക്സിബിഷനും നടത്തിയ ശേഷം റവന്യൂ ഭരണത്തിന് കൈമാറുന്നതിനു വേണ്ടിയുള്ള അന്തിമ നടപടിയാണിത്. ഏങ്കിലും കാരണത്താൽ ഭൂവുടമയ്ക്ക് പ്രീ 9(2) എക്സിബിഷനിലോ 9(2) എക്സിബിഷനിലോ ഭൂമി സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കുവാനോ അപേക്ഷ നൽകുവാനോ സാധിച്ചിട്ടില്ലെങ്കിൽ ഒക്ടോബർ 21 മുതൽ 25 വരെ ബന്ധപ്പെട്ട വില്ലേജുകളിൽ റിക്കാർഡുകൾ പരിശോധിക്കാമെന്ന് റീസർവേ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

അധ്യാപക നിയമനം

നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ എച്ച് എസ് എ ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 18 ന് രാവിലെ 10 ന് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9400006495, 04972871789

ഇ ലേലം

കണ്ണൂർ റൂറൽ ഡിഎച്ച്ക്യൂ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തുമായ എട്ട് വാഹനങ്ങൾ എംഎസ്ടിസി ലിമിറ്റഡിന്റെ www.mstcecommerce.com വെബ്‌സൈറ്റ് മുഖേന ഒക്ടോബർ 21ന് രാവിലെ 11 മുതൽ വൈകീട്ട് 4.30 വരെ ഇ ലേലം ചെയ്യും. ഫോൺ 9497931212

ക്വട്ടേഷൻ ക്ഷണിച്ചു

ജി.വി.എച്ച്.എസ്.എസ് കതിരൂരിലെ സ്‌കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യൻ, ജി.എസ്.ടി അസിസ്റ്റന്റ് ലാബുകളിലേക്ക്, ഉപകരണങ്ങൾ എത്തിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ/ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയ്യതി നവംബർ നാല്. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 9947408444

ലേലം

മാടായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യലയത്തിന് കീഴിലുള്ള മാടായി-മാട്ടൂൽ റോഡിൽ സ്ട്രീറ്റ് നമ്പർ 29 ൽ റോഡിന് വലതുവശത്ത് ട്രാൻസ്ഫോർമറിനും കെട്ടിടത്തിനും അപകട ഭീഷണിയുള്ള മഴമരങ്ങൾ ഒക്ടോബർ 23 ന് രാവിലെ 11 ന് ലേലം ചെയ്യും. ഒക്ടോബർ 22 ന് വൈകിട്ട് നാലിനകം ക്വട്ടേഷൻ കാര്യാലയത്തിൽ സമർപ്പിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

കുറ്റിയാട്ടൂർ എയുപി സ്‌കൂൾ പുതിയ കെട്ടിടം 17 ന് മന്ത്രി ഉദ്ഘാടനം ചെയ്യും

കുറ്റിയാട്ടൂർ  കെഎകെഎൻഎസ് എയുപി സ്‌കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 17 ന് രാവിലെ 11.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി അധ്യക്ഷത വഹിക്കും.

സെക്യൂരിറ്റി ഡ്യൂട്ടി: ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23 മുതൽ 30 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടത്തുന്ന ജില്ലാതല വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളയിൽ സെക്യൂരിറ്റി ഡ്യൂട്ടി നോക്കുന്നതിന് അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ 12 മണിക്കൂർ ഡ്യൂട്ടിയുടെ തുക പ്രത്യേകം രേഖപ്പെടുത്തണം. ക്വട്ടേഷൻ ഒക്ടോബർ 21 ന് വൈകീട്ട് മൂന്നിനകം ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിൽ ബന്ധപ്പെടാം. ഫോൺ 0497 2700928

ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്റ്റും (കേരള സ്റ്റേറ്റ് സെന്റർഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്) സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക് ഒക്ടോബർ 25 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകൾ. അപേക്ഷാഫോറം നേരിട്ടും തപാലിലും ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ്, ബൈരായിക്കുളം സ്‌ക്കൂൾ ബിൽഡിംഗ്, റാം മോഹൻ റോഡ്, ശിക്ഷക് സദന് പിൻവശം, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0495 2723666, 0495 2356591, 9400453069. വെബ്സൈറ്റ്: www.captkerala.com.

ഗ്രന്ഥശാലാതലം വായനാമത്സരം

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ യു.പി. വിദ്യാർഥികൾക്കും വനിതകൾക്കുമായി സംഘടിപ്പിക്കുന്ന വായനാമത്സരത്തിന്റെ ലൈബ്രറിതല മത്സരം ഒക്ടോബർ 20ന് ഗ്രന്ഥശാലകളിൽ നടക്കും. രാവിലെ പത്ത് മുതൽ വിദ്യാർഥികൾക്കും 11 മുതൽ വനിതകൾക്കുമാണ് മത്സരം നടക്കുക.

ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം കണ്ണൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴിലുളള കെ.എൽ 13 സി 8717 നം അംബാസിഡർ കാർ ഒക്ടോബർ 23 ന് രാവിലെ 11.30 ന് കണ്ണൂർ നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ നൽകുന്നവർ ഒക്ടോബർ 22 ന് വൈകുന്നേരം നാലിനകം സമർപ്പിക്കണം. ഫോൺ:0497-2705305

About The Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed