അവശ്യ മരുന്നുകളുടെ വില കുത്തനെ വർധിപ്പിക്കാൻ അനുമതി നല്‍കി കേന്ദ്രം

0

എട്ട് അവശ്യ മരുന്നുകളുടെ വില കുത്തനെ വർധിപ്പിക്കാൻ അനുമതി നല്‍കി കേന്ദ്രം. ക്ഷയം, മാനസിക പ്രശ്നങ്ങള്‍, ആസ്തമ എന്നീ അസുഖങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്കാണ് വില ഉയരുക.പരമാവധി 50 ശതമാനം വരെ വർധിപ്പിക്കാനാണ് നാഷനല്‍ ഫാർമസ്യൂട്ടിക്കല്‍സ് പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) അനുമതി നല്‍കിയിരിക്കുന്നത്.

ഉല്‍‍പാദകർ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് നാഷനല്‍ പ്രൈസിങ് അതോറിറ്റി ഓഫ് ഇന്ത്യ (എൻ.പി.പി.എ) വ്യക്തമാക്കി. ഒക്ടോബർ 14 മുതലാണ് വിലവർധന പ്രാബല്യത്തിലായത്. കുത്തിവെപ്പിനുള്ള സ്ട്രെപ്ടോമൈസിൻ പൗ‍ഡർ 750,1000 എം.ജി (ക്ഷയരോഗത്തിന് ഉപയോഗിക്കുന്നു സല്‍ബ്യൂട്ടമോള്‍ ടാബ്‍ലറ്റ് 2,4 എം.ജി, റസ്പിറേറ്റർ സൊല്യൂഷൻ (ആസ്തമ ചികിത്സയില്‍ ഉപയോഗിക്കുന്നു) പൈലോകാർപീൻ 2% ഡ്രോപ്സ് (ഗ്ലോക്കോമ ചികിത്സയില്‍ ഉപയോഗിക്കുന്നു) ലിഥിയം ടാബ്‍ലറ്റ് 300 എം.ജി (ബൈപോളാർ ഡിസോർഡർ) ബെൻസൈല്‍ പെനിസിലിൻ 10,00,000 ഐയു ഇൻജക്‌ഷൻ (ആന്റിബയോട്ടിക്) സെഫഡ്രോക്സില്‍ ടാബ്‍ലറ്റ് 500 എം.ജി (ആന്റിബയോട്ടിക്) ഡെഫറിയോക്സാമീൻ 500 എം.ജി (രക്തത്തിലെ ലോഹസാന്നിധ്യം നിയന്ത്രിക്കാൻ) അട്രൂപീൻ ഇൻജക്‌ഷൻ 06 എം.ജി/എം.എല്‍ (ഹൃദ്രോഗ ചികിത്സ) എന്നിവയ്ക്കാണ് വില ഉയരുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed