വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തളിപ്പറമ്പ്: ദേശീയപാതയിൽ ചുടല കപ്പണത്തട്ട് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആ സാദ് നഗറിലെ മുഹമ്മദ് ഫർസീൻ (24) മരിച്ചു. കണ്ണൂർ ഗവ. ഡെൻൽ കോളേജിൽ അവസാന വർഷ വിദ്യാർഥിയാണ്. നാല് മാസം മുൻപായിരുന്നു അപകടം. സാരമായി പരി ക്കേറ്റതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പിതാവ്: പി.വി. മുഹമ്മദ് ഫാറൂഖ്. മാതാവ്: സാജിദ.