കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

0

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിയും മൂന്നാം സെമസ്റ്റർ ബി എഡ് (നവംബർ 2024), മഞ്ചേശ്വരം  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (നവംബർ 2024) അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം സി എ (നവംബർ 2024), മൂന്ന്, ഏഴ്, ഒൻപത്  സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി  ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഒക്ടോബർ 2024) പരീക്ഷകളുടെ ടൈം ടേബിൾ  സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

രജിസ്ട്രേഷൻ തീയതി പുനഃക്രമീകരിച്ചു

ഒന്നാം സെമസ്റ്റർ  എഫ് വൈ യു ജി പി പരീക്ഷകൾക്ക്  (നവംബർ 2024)  രജിസ്റ്റർ ചെയ്യുവാനുള്ള തീയതി  പുനഃക്രമീകരിച്ചു. 18.10.2024  മുതൽ 25.10.2024  വരെ പിഴയില്ലാതെയും  28.10.2024 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.  പുതുക്കിയ പരീക്ഷാ  വിജ്ഞാപനം  ഉടൻ പ്രസിദ്ധീകരിക്കും.

 തീയതി നീട്ടി  

  • മൂന്ന്, ഏഴ്  സെമസ്റ്റർ ബി എ എൽ എൽ ബി (നവംബർ 2024), മൂന്നാം സെമസ്റ്റർ  ബിരുദം (നവംബർ 2024)  എന്നീ പരീക്ഷകൾക്ക്   പിഴയില്ലാതെ   17.10.2024  വരെയും  പിഴയോടു കൂടി  18.10.2024  വരെയും അപേക്ഷ  സമർപ്പിക്കാവുന്നതാണ്.

 

  • മൂന്നാം സെമസ്റ്റർ ബി എഡ് (നവംബർ 2024 ) പരീക്ഷകൾക്ക് പിഴയോടു കൂടി അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി 17.10.2024  വരെ ദീർഘിപ്പിച്ചു.      

About The Author

Leave a Reply

Your email address will not be published. Required fields are marked *