വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

ഡാൻസ് ടീച്ചർ നിയമനം

വനിതാ ശിശു വകുപ്പിന് കീഴിൽ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് കണ്ണൂർ ഡാൻസ് ടീച്ചർ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡാൻസിൽ ഡിപ്ലോമ അല്ലെങ്കിൽ നൃത്ത പരിശീലനത്തിലുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തലശ്ശേരി നഗരസഭ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 23 ന് രാവിലെ 10 ന് സൂപ്രണ്ട് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് തലശ്ശേരി ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ : 0490 2321605

കെൽട്രോൺ കോഴ്‌സുകളിൽ പ്രവേശനം

കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംങ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി എന്നിവയാണ് കോഴ്സുകൾ. എസ് എസ് എൽ സി/ പ്ലസ് ടു യോഗ്യതയുള്ള സർക്കാർ അംഗീകൃത നോർക്ക അറ്റസ്റ്റേഷനു യോഗ്യമായ കോഴ്‌സുകൾ ഒക്ടോബർ 21 ന് ആരംഭിക്കും. ഫോൺ: 04952301772, 8590605275

അഭിമുഖം മാറ്റി

അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് ഒക്ടോബർ 16 ന് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിയതായി മെഡിക്കൽ ഓഫീസർ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *