കടം വാങ്ങിയ 500 രൂപ തിരിച്ചുകൊടുത്തില്ല; യുവാവ് സഹപ്രവർത്തകനെ കൊലപ്പെടുത്തി

0

കടം വാങ്ങിയ 500 രൂപ തിരിച്ചുകൊടുക്കാൻ വൈകിയതിനാൽ
യുവാവ് സഹപ്രവർത്തകനെ കൊലപ്പെടുത്തി.ഫരീദാബാദിലെ ഇമാമുദ്ദീന്‍പൂരിലാണ് കൊലപാതകം നടന്നത്.ഫരീദാബാദ് സ്വദേശിയായ സലാവുദ്ദീനാണ് കൊല്ലപ്പെട്ടത്.
സഹപ്രവര്‍ത്തകനായ പവനാണ് കൊലപാതകം നടത്തിയത്.

പണം തിരിച്ചുചോദിച്ച് പവൻ ശനിയാഴ്ച വൈകീട്ട് സലാവുദ്ദീന്റെ വീട്ടിലെത്തിയിരുന്നു.സലാവുദ്ദീൻ പണം തിരിച്ചുകൊടുത്തില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി.സലാവുദ്ദീനെ പവൻ ബൈക്കിൽ കയറ്റി കൊണ്ട് പോയെന്നും സലാവുദ്ദീന്റെ ഭാര്യ പൊലീസിൽ മൊഴി നൽകി.

അവശനിലയിലായ സലാവുദ്ദീനെ പവൻ രാത്രിയിൽ വീടിന് പുറത്ത് ഉപേക്ഷിച്ച് പോയെന്നും ഭാര്യ പറയുന്നു.വീടിന്റെ മുന്നില്‍ എന്തോ വന്ന് വീഴുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ ഭര്‍ത്താവ് അവശനിലയില്‍ കിടക്കുന്നതാണ് കണ്ടതെന്ന് അവർ പൊലീസിനോട് പറഞ്ഞു.ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സലാവുദ്ദീൻറെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പവനെതിരേ കൊലപാതകത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *