കണ്ണൂരിൽ നാളെ (16-10-2024) ബി ജെ പി ഹർത്താൽ
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ( 16-10-2024 ) ഹർത്താൽ ആചരിക്കാൻ ബി ജെ പി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ.രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നവീൻ ബാബുവിനെതിരായ അഴിമതി ആരോപണത്തിൽ പറയുന്ന പെട്രാൾ പമ്പ് പി പി ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പി പി ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നുമാണ് സുരേന്ദ്രൻ കുറിച്ചത്.