പി.പി.ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട്
കണ്ണൂർ എ ഡി എം, എം കെ നവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും,ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകരെ മുൻകൂട്ടിഅറിയിച്ച്ക്ഷണിക്കപ്പെടാത്ത യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിൻറെ മേലുദ്യോഗസ്ഥനായ ജില്ലാകലക്ടറുടെയും, കീഴ്ഉദ്യോഗസ്ഥരുടെയും മുന്നിൽവച്ച് അദ്ദേഹത്തെ അപമാനിച്ചതിൽ മനംനൊന്താണ് എ ഡി എം ആത്മഹത്യ ചെയ്തത് .സിപിഎംസഹയാത്രികനും, സിപിഎംസർവീസ് സംഘടനയൂണിയൻ പ്രവർത്തകനുമാണ്എഡിഎം.
ക്ഷണിക്കപ്പെടാത്ത ഒരു സദസ്സിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കടന്നുവന്നത് തന്നെ തെറ്റാണ്. ആ സദസ്സിൽ വച്ച് ഒരു ഉന്നത ഉദ്യോഗസ്ഥനെ അപമാനിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് എ ഡി എമ്മിനോട് ഉണ്ടായ വ്യക്തിവിരോധം തീർക്കാനാണ്. ആയതിനാൽ പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനംരാജിവെക്കണമെന്നും, പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ നിയമപാലകർ തയ്യാറാവണമെന്നും ഇതു സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നുംനേതാക്കൾ ആവശ്യപ്പെട്ടു.