ഹൃദയാരാമിൽ നിറമനം 2024

0

ഒരുപാടു പേർക്ക് സ്നേഹ സ്വാന്തനത്തിന്റെ തണലൊരുക്കിയ ഹൃദയരാമിൽ
നിറമനം 2024- ലോകമാനസികദിനാചരണവും രജത ജൂബിലി ആഘോഷ ഉൽഘാടനവും പൂർവ വിദ്യാർത്ഥിസംഗമവും നടന്നു. കണ്ണൂർ ഹൃദയാരാമിൽ നിറമനം 2024 , തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തിരി തെളിച്ച് രജതജൂബിലിയോട് അനുബന്ധിച് ഒരുവർഷം നീണ്ടു നിൽക്കുന്ന കർമ്മ പരിപാടി ഉദ്‌ഘാടനം ചെയ്തു. മനഃശാസ്ത്ര രംഗത്ത് കാലഘട്ടത്തിനനുസൃതമായ നൂതന കർമ്മ പരിപാടികൾ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകതക്ക് ഊന്നൽ കൊടുത്ത് അദ്ദേഹം സംസാരിച്ചു. കൂടാതെ, ഹൃദയാരാം പൂർവ വിദ്ദ്യാർത്ഥി സംഘടനയായ (HEART) ന്റെ സഹകരണത്തോടെ ലോകാമാനസികദിനാചരണത്തോടനുബന്ധിച്ചു വ്യത്യസ്ത തുറകളിൽ ഉള്ളവരെ ലക്ഷ്യമാക്കി ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പരിപാടികളെ കുറിച്ചു സെക്രട്ടറി അബ്ദുൽ ഗഫൂർ സി എ വിശദീകരിച്ചു. പ്രസ്തുത യോഗത്തിൽ ഹൃദയാരാം ഡയറക്ടർ ഡോ .സി. റിൻസി അഗസ്റ്റിൻ SH അധ്യക്ഷത വഹിച്ച്, ജൂബിലി ലോഗോ പ്രകാശനം ചെയ്തു. അസ്സിസ്റ്റൻറ് ഡയറക്ടർ ഡോ. സിസ്റ്റർ ജാൻസി പോൾ ഹൃദയരാമിന്റെ റിപ്പോർട്ട് അവതരണവും നടത്തി. തുടർന്ന് കണ്ണൂർ മെന്റൽ ഹെൽത്ത് പ്രോഗ്രാം, നോഡൽ ഓഫീസർ, ഡോ. വീണ എ ഹർഷൻ “തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദ അതിജീവന വും മാനസികാരോഗ്യം” എന്ന വിഷയത്തെകുറിച്ചു ക്ലാസ്സെടുത്തു.


കമ്മ്യൂണിറ്റി കോളേജ് പ്രിൻസിപ്പൽ, ഡോ.സി. ജ്യോതിസ് പാലക്കൽ SH സ്വാഗതവും, HEART ജോയിന്റ് സെക്രട്ടറി, ലിഷ കെ നന്ദിയും പറഞ്ഞു. ഉച്ച കഴിഞ്ഞു പൂർവവിദ്യാർത്ഥി സംഗമംവും നടന്നു. ഹൃദയാരാം പൂർവ വിദ്ദ്യാർത്ഥി സം ഘടനാ (HEART) പ്രസിഡണ്ട് ശ്രീ. റിനേഷ് വി വി പൂർവവിദ്യാർത്ഥി സംഗമത്തിനു നേതൃത്വം നൽകി.

About The Author

Leave a Reply

Your email address will not be published. Required fields are marked *